2011 ജൂൺ 28, ചൊവ്വാഴ്ച

പറയാന്‍ ബാക്കി വെച്ചത്...

നിലാവുള്ള രാത്രിയില്‍...
നക്ഷത്രങ്ങളുടെ നിറക്കുട്ടില്‍..
നിശാ ശലഭങ്ങള്‍ ന്രിത്തമാടവേ..
നിളയരികില്‍ നിദ്രാ വിഹീനനായി ഞാന്‍..
മഴ പെയ്തൊഴിഞ്ഞ സന്ധ്യ പോലെ..
ശാന്തമായെന്‍ മിഴികള്‍..
എന്‍ വരികളില്‍ മൊഴികളില്‍ മിഴികളില്‍..
മഴ വില്ലിന്റെ വര്‍ണങ്ങള്‍ തീര്‍ത്ത
ആരെയോ തേടിയെന്‍ മിഴികള്‍...
ആര്‍ദ്രതയുടെ കിനിവുമായ്...
എന്‍ വഴികളില്‍ തിളക്കമായ്‌..
എവിടെയോ ആ മിഴികള്‍..
സ്നേഹത്തിന്റെ നിറവും മണവും
അറിയും മുമ്പേ..
നിനവുകളില്‍ നൊമ്പരമായെന്നെ നീ
തനിച്ചാക്കിയതെന്തിനായിരുന്നു...?
സ്മ്രിതികളിലൊരു തുവല്‍ പോലും പൊഴിക്കാതെ
നീ പറന്നകന്നതെവിടെക്കായിരുന്നു...?
ഒരു മഴയിലൊരുകുടയില്‍ നമ്മള്‍ ഒന്നായി
തീര്‍ത്ത കടലാസുതോണി ഇറക്കവേ..
ഇനിയും പെയ്തു തീരാത്ത മഴ പോലെ നീ
പറയാന്‍ ബാക്കി  വെച്ചതെന്തായിരുന്നു..?

2011 ജൂൺ 26, ഞായറാഴ്‌ച

ഹൃദ്യമായ സ്വാഗതം...

ജീവിതം ഒരു യാത്രയാണ്‌

ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി

അനസ്യുതം തുടരുന്ന ഈ യാത്രയില്‍

ഒരല്പം ആശ്വാസമായി ഈ തണലില്‍

ഇത്തിരി നേരം.. പ്രോത്സാഹനങ്ങളും വിമര്‍ശനങ്ങളും ഒരു

 വസന്തതിനായി കാത്തിരിക്കുന്ന ഈ പുല്നാംബിനു

വഴിവിളക്കാകും..ഹൃദ്യമായ സ്വാഗതം...