2011 ജൂൺ 28, ചൊവ്വാഴ്ച

പറയാന്‍ ബാക്കി വെച്ചത്...

നിലാവുള്ള രാത്രിയില്‍...
നക്ഷത്രങ്ങളുടെ നിറക്കുട്ടില്‍..
നിശാ ശലഭങ്ങള്‍ ന്രിത്തമാടവേ..
നിളയരികില്‍ നിദ്രാ വിഹീനനായി ഞാന്‍..
മഴ പെയ്തൊഴിഞ്ഞ സന്ധ്യ പോലെ..
ശാന്തമായെന്‍ മിഴികള്‍..
എന്‍ വരികളില്‍ മൊഴികളില്‍ മിഴികളില്‍..
മഴ വില്ലിന്റെ വര്‍ണങ്ങള്‍ തീര്‍ത്ത
ആരെയോ തേടിയെന്‍ മിഴികള്‍...
ആര്‍ദ്രതയുടെ കിനിവുമായ്...
എന്‍ വഴികളില്‍ തിളക്കമായ്‌..
എവിടെയോ ആ മിഴികള്‍..
സ്നേഹത്തിന്റെ നിറവും മണവും
അറിയും മുമ്പേ..
നിനവുകളില്‍ നൊമ്പരമായെന്നെ നീ
തനിച്ചാക്കിയതെന്തിനായിരുന്നു...?
സ്മ്രിതികളിലൊരു തുവല്‍ പോലും പൊഴിക്കാതെ
നീ പറന്നകന്നതെവിടെക്കായിരുന്നു...?
ഒരു മഴയിലൊരുകുടയില്‍ നമ്മള്‍ ഒന്നായി
തീര്‍ത്ത കടലാസുതോണി ഇറക്കവേ..
ഇനിയും പെയ്തു തീരാത്ത മഴ പോലെ നീ
പറയാന്‍ ബാക്കി  വെച്ചതെന്തായിരുന്നു..?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങള്‍

പറയാന്‍ ബാക്കി വെച്ചത്..